പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മ പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : പ്രകൃതി ദുരന്തങ്ങൾക്കുപോലും വഴിയൊരുക്കിയേക്കാവുന്ന രീതിയിൽ പാലമേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് അനധികൃതമായി മണ്ണു ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പാലമേൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ നടത്തിയത്.
പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ പത്തനംതിട്ട ജില്ലയോടു ചേർന്നുള്ള പ്രദേശത്തുനിന്നു മണ്ണെടുക്കാനാണ് നീക്കം. പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അജയഘോഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സുജ, ആർ. ശശി, അംഗങ്ങളായ വേണു കാവേരി, സജി, പി.ആർ. കൃഷ്ണൻ നായർ, എസ്. സജി പാലമേൽ, മനോജ് സി. ശേഖർ, എ. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..