• ടാറിങ് നടക്കുന്ന കരിമുളയ്ക്കൽ-മണ്ണെടുക്കുംവിള റോഡ്
ചാരുംമൂട് : കരിമുളയ്ക്കൽ-മണ്ണെടുക്കുംവിള റോഡുനിർമാണം ഒച്ചിഴയും വേഗത്തിൽ. സമീപവാസികൾ ബുദ്ധിമുട്ടിൽ. റോഡിന്റെ ടാറിങ് പൂർത്തിയാകാത്തതും ഓടയുടെ മുകളിൽ സ്ളാബ് ഇടാത്തതുമാണ് പൊതുജനങ്ങങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗുണമേന്മക്കുറവു കാരണം ടാറിങ് കഴിഞ്ഞ പലയിടത്തും നിരപ്പുവ്യത്യാസമുണ്ട്.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലാണ് റോഡുനിർമാണം. നാലുമാസമായി റോഡുനിർമാണത്തിന്റെ പേരിൽ വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. കരിമുളയ്ക്കലിൽനിന്ന് കനാൽ ജങ്ഷൻവരെ ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും റോഡിന്റെ ഇരുവശവും മണ്ണിട്ടുയർത്താത്തത് അപകടഭീഷണി ഉയർത്തുന്നു.
കരിമുളയ്ക്കൽമുതൽ തെക്കോട്ടുള്ള ഓട ഉയർത്താനെന്ന രീതിയിൽ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കിയിട്ടതും അപകടം വർധിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..