• ചാരുംമൂട് പാലമൂട്ടിൽ കെ.ഐ.പി. കനാൽ പുറമ്പോക്ക് കൈയേറി വഴിവെട്ടിയപ്പോൾ
ചാരുംമൂട് : പാലമൂട്ടിൽ കെ.ഐ.പി. കനാൽ പുറമ്പോക്ക് കൈയേറി സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്കു വഴിവെട്ടാൻ നടത്തിയ നീക്കം ഡി.വൈ.എഫ്.ഐ. നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയും സി.പി.എം. പുതുപ്പള്ളികുന്നം വാർഡ് കമ്മിറ്റിയും ചേർന്ന് തടഞ്ഞു കൊടികുത്തി. നാലടി താഴ്ചയിൽ കനാലിന്റെ വശത്തു നിന്നു മണ്ണുനീക്കം ചെയ്തതുമൂലം കനാലിന്റെ സംരക്ഷണഭിത്തി തകർന്ന അവസ്ഥയിലാണ്.
ഏഴു ദിവസത്തിനുള്ളിൽ വഴിവെട്ടിയവരെക്കൊണ്ടുതന്നെ കനാൽ പൂർവസ്ഥിതിയിലേക്ക് എത്തിക്കുമെന്ന് കെ.ഐ.പി. അധികൃതർ ഉറപ്പുനൽകിയതായി പാർട്ടി നേതാക്കൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..