ചാരുംമൂട് : ശാസ്ത്രബോധവും യുക്തിചിന്തയും ആഴത്തിൽ വേരോടിയാലേ അന്ധവിശ്വാസങ്ങളുൾപ്പെടെയുള്ള സമൂഹത്തെ നേരായി നയിക്കാൻ കഴിയുകയുള്ളുവെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ. ശൈലജ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാരുംമൂട്ടിൽ നടന്ന 'അന്ധവിശ്വാസങ്ങൾക്കെതിരേ സ്ത്രീജാഗ്രത' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസമുള്ളതുകൊണ്ടു മാത്രം അന്ധവിശ്വാസം നിർമാർജനം ചെയ്യാനാകില്ല. നല്ല സമൂഹം സൃഷ്ടിക്കുന്നതിനു പരന്ന വായന അനിവാര്യമാണെന്നും അവർപറഞ്ഞു.
സി.പി.എം. ചാരുംമൂട് ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി. ബിനു അധ്യക്ഷനായി. കെ. രാഘവൻ, ജി. ഹരിശങ്കർ, ജി. രാജമ്മ, ആർ. രാജേഷ്, എം.എസ്. അരുൺകുമാർ എം.എൽ.എ., കെ.ജി. രാജേശ്വരി, ലീലാ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..