നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജവാഹർലാൽ നെഹ്റു ജന്മദിനാഘോഷം മുൻ എം.എൽ.എ. കെ.കെ. ഷാജു ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ 133-ാമത് ജന്മദിനം നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ യോഗം മുൻ എം.എൽ.എ. കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിപ്രകാശ് അധ്യക്ഷനായി. ഇബ്രാഹിംകുട്ടി, ആർ. അജയൻ നൂറനാട്, ബാലകൃഷ്ണപിള്ള, പി.എം. രവി, എസ്. സാദിഖ്, വന്ദനാ സുരേഷ്, സുഭാഷ് പടനിലം തുടങ്ങിയവർ സംസാരിച്ചു.
താമരക്കുളം : യൂത്ത് കോൺഗ്രസ് താമരക്കുളം മണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം ബഡ്സ് സ്കൂളിലെ വിദ്യാർഥികളോടൊപ്പം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് മുത്താര രാജ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് മിഥുൻ അധ്യക്ഷനായി. എം.എസ്. രോഹിത്, രഞ്ജിത്ത്, ബദ്രിനാഥ് അളകനന്ദ, സിയോൺ, വിഷ്ണു എന്നിവർ പ്രസംഗിച്ചു.
ചത്തിയറ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ചത്തിയറ ഗവ.എൽ.പി.സ്കൂളിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, എസ്. സിന്ധു, കെ.എൻ. ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എ.കെ. ബബിത, കെ.എൻ. കൃഷ്ണകുമാർ, ടി.ആർ. ദീപ്തി, വി. രാമചന്ദ്രക്കുറുപ്പ്, സി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചെങ്ങന്നൂർ : ചെങ്ങന്നൂർ ചിന്മയ വിദ്യാലയത്തിൽ ശിശുദിനാഘോഷവും ശിശുദിനത്തോടനുബന്ധിച്ച് ചിന്മയ യുവകേന്ദ്ര സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി സുധീർ ചൈതന്യ അധ്യക്ഷനായി. യോഗത്തിൽ പ്രിൻസിപ്പൽ പ്രീതി രാജേന്ദ്രൻ, മാനേജർ സി. അശോക്, വൈസ് പ്രസിഡന്റ് എം.പി. പ്രതിപാൽ, അനൂപ് കൃഷ്ണൻ, ഡോ. ഉഷ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഉഷ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ശ്രീലക്ഷ്മി, അജീഷ് രാജ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ പരിശോധിച്ചു.
ചെങ്ങന്നൂർ : ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള ലില്ലി ലയൺസ് സ്പെഷ്യൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ ശിശുദിനാഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു. മാനേജിങ് ട്രസ്റ്റി ജി. വേണുകുമാർ അധ്യക്ഷനായി. നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, കെ. ഷിബുരാജൻ, റിജോ ജോൺ ജോർജ്, കെ.ആർ. സദാശിവൻ നായർ, എസ്. ഗോപിനാഥ്, ഡോ. മനോജ് സി. രാജ് തുടങ്ങിയവർ സംസാരിച്ചു.
ചാരുംമൂട് : ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ താമരക്കുളം യൂണിറ്റ് കണ്ണനാകുഴി അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. പഞ്ചായത്തംഗം ടി. മൻമഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റസിയ സെയ്ഫ് അധ്യക്ഷയായി. ജോസഫ് ജോർജ്, അശോക് ദേവസൂര്യ, ആർ.ബി. ബിജു, അഞ്ജലി ശ്രീനാഥ്, എസ്. പ്രസാദ്, ലക്ഷ്മി, ലീനാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
മാന്നാർ : യു.ഐ.ടി. നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്നാർ ജി.എൽ.പി. സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. യു.ഐ.ടി. പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് അധ്യക്ഷനായി. പ്രധാന അധ്യാപിക മറിയാമ്മ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..