ചാരുംമൂട് : ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ പൂയ്യം, ആയില്യം ഉത്സവം 15, 16 തീയതികളിൽ നടക്കും. കന്നിയിലെ ആയില്യമാണ് വെട്ടിക്കോട്ട് പ്രാധാന്യമെങ്കിലും തുലാത്തിലെ ആയില്യവും അതേ ചടങ്ങുകളോടെ ആഘോഷിക്കും.
ചൊവ്വാഴ്ച രാവിലെ അഞ്ചിന് നിർമാല്യദർശനം, അഭിഷേകം, ഉച്ചപൂജ, 3.30- ന് പഞ്ചവാദ്യം, വൈകീട്ട് 6.30-ന് ദീപാരാധന, സേവ, കേളി, കഥകളി. ബുധനാഴ്ച രാവിലെ അഞ്ചിന് നിർമാല്യദർശനം, അഭിഷേകം, ഉച്ചപൂജ, 7.30-ന് സോപാനസംഗീതം, 11-ന് ഓട്ടൻതുള്ളൽ, മൂന്നിന് എഴുന്നള്ളത്ത്, വൈകീട്ട് ആറിന് ദീപക്കാഴ്ച, അത്താഴപൂജ, ഏഴിന് സർപ്പബലി. 17-ന് ക്ഷേത്രത്തിലെ ആഗമ സർപ്പക്കാവിൽ നൂറുംപാലും നടക്കും.
മാവേലിക്കര : തഴക്കര സുബ്രഹ്മണ്യക്ഷേത്രക്കാവിലെ ആയില്യംപൂജ ബുധനാഴ്ച രാവിലെ ഒൻപതിനു നടക്കും. നൂറുംപാലും അടക്കമുള്ള വിശേഷാൽ പൂജകൾക്ക് കൃഷ്ണൻ നമ്പൂതിരി, അനിൽ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
: വൃക്ഷപൂജാകേന്ദ്രമായ തഴക്കര ഐവാല വനദുർഗാക്ഷേത്രത്തിലെ ആയില്യംപൂജയും വൃക്ഷമിത്ര പുരസ്കാരസമർപ്പണവും ബുധനാഴ്ച നടക്കും.
രാവിലെ 10.30-നു നടക്കുന്ന ചടങ്ങിൽ വൃക്ഷമിത്ര പുരസ്കാരം ഹരിപ്പാട് ജി. രാധാകൃഷ്ണന് തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര സമ്മാനിക്കും. ഐവാല ട്രസ്റ്റ് പ്രസിഡന്റ് എൻ. സോമൻപിള്ള അധ്യക്ഷനാകും. ഉച്ചയ്ക്ക് 12.30-ന് വൃക്ഷപൂജ, ഒന്നിന് അന്നദാനം, രണ്ടിന് കാവിലടിയന്തരം എന്നിവയും നടക്കും.
മാന്നാർ : കുരട്ടിശ്ശേരി കണ്ണങ്കാവിൽ മുത്താരമ്മൻ ദേവീ ക്ഷേത്രത്തിൽ ബുധനാഴ്ച ആയില്യംപൂജയം നൂറുംപാലും നടക്കും. മേൽശാന്തി അമരാവതി ഇല്ലത്ത് അനന്തൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.
കുരട്ടിക്കാട് മുത്താരമ്മൻ ദേവീക്ഷേത്രത്തിൽ ബുധനാഴ്ച ആയില്യംപൂജയം നൂറുംപാലും നടക്കും. മേൽശാന്തി വാസുദേവൻ എമ്പ്രാന്തിരി കാർമികത്വം വഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..