ചാരുംമൂട് : ഹരിതമിത്രം പദ്ധതിയുടെ ഭാഗമായി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമടക്കം പതിച്ച ക്യു.ആർ. കോഡിന്റെ പാലമേൽ പഞ്ചായത്തുതല പ്രവർത്തനോദ്ഘാടനം എം.എസ്. അരുൺ കുമാർ എം.എൽ.എ. നിർവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് അധ്യക്ഷനായി. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ എസ്. രാജേഷ് വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ വേണു കാവേരി, ആശ, സുമി ഉദയൻ, രാജലക്ഷ്മി, സി.ഡി.എസ്. ചെയർപേഴ്സൺ സുനി ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിൽ ഹരിതകർമസേന ക്യു.ആർ. കോഡ് എൻറോൾ പൂർത്തിയാക്കിയ നാലു പഞ്ചായത്തുകളിൽ പാലമേലാണ് ആദ്യമായി ക്യൂ.ആർ. കോഡ് ഉപയോഗിച്ച് ശുചിത്വ-മാലിന്യ ശേഖരണ-സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..