ചാരുംമൂട് : അജ്ഞാതവാഹനമിടിച്ചു ഗുരുതരമായി പരിക്കേറ്റയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
ചുനക്കര തെക്ക് കോടൻവിളയിൽ ഷുക്കൂറി(65)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ചാരുംമൂട് ബ്ലോക്ക് ഓഫീസ് ജങ്ഷനു സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ഷുക്കൂറിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു.
പോലീസെത്തി നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷുക്കൂറിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..