ചാരുംമൂട് : ചുനക്കര തെക്ക് തെക്കടത്ത് ദേവീക്ഷേത്രക്കാവിലെ ആയില്യംപൂജയും നൂറുംപാലും ബുധനാഴ്ച രാവിലെ ഏഴിനു നടക്കും. തന്ത്രി കീഴിത്താമരശ്ശേരി മഠത്തിൽ രമേശ് ഭട്ടതിരി, മേൽശാന്തി വിഷ്ണു നമ്പൂതിരി എന്നിവർ കാർമികരാകും.
വള്ളികുന്നം : പഴൂർക്കാവ് ശ്രീഭുവനേശ്വരീ ക്ഷേത്രത്തിലെ പൂജയും ക്ഷേത്രക്കാവിലെ ആയില്യംപൂജയും നൂറുംപാലും ബുധനാഴ്ച രാവിലെ ഏഴിനു നടക്കും. കടുവിനാൽ സരസ്വതി മഠത്തിൽ ഗിരീഷ് നമ്പൂതിരി കാർമികനാകും.
ചാരുംമൂട് : കുടശ്ശനാട് ഇളയിനേത്തുകാവ് നാഗരാജ ക്ഷേത്രത്തിലെ ആയില്യംപൂജയും നൂറുംപാലും ബുധനാഴ്ച രാവിലെ 10-നു മേൽശാന്തി കുരമ്പാല ഇടയാണത്തില്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..