ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികമഹോത്സവം 17 മുതൽ 28 വരെ നടക്കും. ശബരിമലതീർഥാടകർക്കുള്ള ഇടത്താവളവും മണ്ഡലകാലത്ത് ഭക്തർക്ക് ഭജനംപാർക്കുന്നതിനുള്ള കുടിലുകളുമുൾപ്പെടെയുള്ള ഒരുക്കങ്ങളും പൂർത്തിയായി.
ഉത്സവദിവസങ്ങളിൽ രാവിലെ ആറിനു ഗണപതിഹവനം, എട്ടിന് ഭാഗവതപാരായണം, 12-നു കഞ്ഞിസദ്യ എന്നിവ നടക്കും. ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് പാഴൂർ തമ്പുരാന്റെ കുടിലിൽ സ്ഥാപിക്കുന്നതിനുള്ള വാളും പീഠവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ബുധനാഴ്ച വൈകീട്ട് ആറിന് കിടങ്ങയം വടക്കടത്ത് കാവ് ദേവീക്ഷേത്രത്തിൽനിന്നാരംഭിക്കും.
17-നു രാവിലെ 11.45-ന് ഓട്ടൻതുള്ളൽ. വൈകീട്ട് നാലിനു ചരിത്രപ്രസിദ്ധമായ കരകൂടലിനുശേഷം നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ. രാജൻ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യും. പരബ്രഹ്മചൈതന്യ പുരസ്കാരം സംഗീതസംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണനു സമ്മാനിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. കലോത്സവം ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിനു നാടകം.
18-നു രാത്രി 7.15-നു കുത്തിയോട്ടച്ചുവടും പാട്ടും, ഒൻപതിന് കോമഡി ഷോ. 19-നു രാവിലെ 7.30-ന് അഖണ്ഡനാമജപയജ്ഞം, രാത്രി 7.30-നു കഥാപ്രസംഗം, ഒൻപതിനു നൃത്തനാടകം. 20-നു വൈകീട്ട് 5.30-ന് സ്പെഷ്യൽ പഞ്ചവാദ്യം, 7.15-നു യുവജനസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിന് ഗാനമേള. 21-നു വൈകീട്ട് അഞ്ചിന് ചാക്യാർകൂത്ത്, 7.30-നു ജപസന്ധ്യ, രാത്രി ഒൻപതിനു നാടകം. 22-നു രാത്രി ഒൻപതിനു ഗാനമേള.
23-നു രാവിലെ 10-ന് വിദ്യാഭ്യാസ സമ്മേളനം പത്തനംതിട്ട കളക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. രാത്രി 7.30-നു കാക്കാരിശ്ശിനാടകം, ഒൻപതിന് നാടകം. 24-നു വൈകീട്ട് ആറിന് ചെണ്ടമേളം, 7.15-നു കാർഷികസമ്മേളനം കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിന് നാടൻപാട്ട്. 25-നു വൈകീട്ട് 7.30-നു നാമസങ്കീർത്തനം, ഒൻപതിനു നാടൻപാട്ട്. 26-നു വൈകീട്ട് 7.15-ന് കലാസാഹിത്യ സമ്മേളനം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിന് കോമഡി ഷോ. 27-നു വൈകീട്ട് 6.30-നു കർപ്പൂരദീപക്കാഴ്ച, രാത്രി ഒൻപതിനു ഗാനമേള. 28-നു രാവിലെ 11.45-നു ശീതങ്കൻതുള്ളൽ, വൈകീട്ട് അഞ്ചിനു പൂരക്കാഴ്ച, ട്രിപ്പിൾ തായമ്പക, വൈകീട്ട് 7.30-ന് സമാപനസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിന് ഗാനമേള.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ, വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻകുട്ടി നായർ, സെക്രട്ടറി ജി. ഗോപൻ, ജോയിന്റ് സെക്രട്ടറി ജി. ഗോകുൽ പടനിലം, ഖജാൻജി എൻ. ഭദ്രൻ, ഉത്സവ കമ്മിറ്റി കൺവീനർ മനോജ് സി. ശേഖർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..