കോമല്ലൂർ റോഡു നിർമാണം: 3.76 കോടി രൂപയുടെ ഭരണാനുമതി


ചാരുംമൂട് : ഭരണിക്കാവ്-കോമല്ലൂർ-കുടശ്ശനാട് റോഡിൽ പുത്തൻചന്തമുതൽ ഭരണിക്കാവുവരെ ബി.എം.ബി.സി. നിലവാരത്തിൽ നിർമിക്കുന്നതിന് 3.76 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എസ്. അരുൺകുമാർ എം.എൽ.എ. അറിയിച്ചു. കുടശ്ശനാട് മുതൽ പുത്തൻചന്തവരെയുള്ള ഭാഗം സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് നേരത്തെ നിർമിച്ചിരുന്നു. ബാക്കിയുളള 3.8 കിലോമീറ്റർ ഭാഗത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.

ബി.എം.ബി.സി. നിലവാരത്തിൽ റോഡ് ടാറിംഗ്, 300 മീറ്റർ ഓടനിർമാണം, 200 മീറ്റർ ഇന്റർലോക്ക്, 400 മീറ്റർ സൈഡ് കോൺക്രീറ്റ് എന്നിവയും ട്രാഫിക് സേഫ്റ്റി ബോർഡുകൾ, സെന്റർ സൈഡ് ലൈനുകൾ, സ്റ്റഡ്‌സ് തുടങ്ങിയവയും നിർമാണത്തിന്റെ ഭാഗമായി ഉണ്ടാകും.

സാങ്കേതിക അനുമതിനൽകി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം വേഗത്തിലാരംഭിക്കാൻ പൊതുമരാമത്തു വകുപ്പ് മാവേലിക്കര സബ് ഡിവിഷന് നിർദേശം നൽകിയതായും എം.എൽ.എ. പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..