• പാഴൂർ തമ്പുരാന്റെ വാളും പീഠവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിൽ എത്തിയപ്പോൾ
ചാരുംമൂട് : പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കം. ഉത്സവത്തിനു മുന്നോടിയായി പാഴൂർ തമ്പുരാന്റെ ആരാധന നടത്തുന്ന കുടിലിലേക്കുള്ള വാളും പീഠവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ബുധനാഴ്ച വൈകീട്ടു നടന്നു.
കിടങ്ങയം വടക്കടത്ത് കാവ് ദേവീക്ഷേത്രത്തിൽനിന്ന് ഭരണസമിതി പ്രസിഡന്റ് രാജേഷ് കുമാറിന്റെയും സെക്രട്ടറി ഓമനക്കുട്ടൻ നായരുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്. പാഴൂർ തമ്പുരാന്റെ പിൻതലമുറക്കാരനായ കൃഷ്ണൻ നമ്പൂതിരിപ്പാടും പടനിലം ക്ഷേത്രഭരണസമിതി ഭാരവാഹികളും ചേർന്ന് വാളും പീഠവും സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ആരാധനാകുടിലിൽ സ്ഥാപിച്ചു.
ക്ഷേത്രത്തിൽ ഇന്ന്
ഗണപതിഹവനം 6.00, സോപാനസഗീതം 6.30, ഭാഗവതപാരായണം 8.00, ഓട്ടൻതുള്ളൽ 11.45, കഞ്ഞിസദ്യ 12.00, ചരിത്രപ്രസിദ്ധമായ കരകൂടൽ 4.00, നാഗസ്വരക്കച്ചേരി 5.30, ചെണ്ടമേളം 6.30, ഉദ്ഘാടന സമ്മേളനം 7.30, നാടകം-ചന്ദ്രികയ്ക്കുമുണ്ടൊരു കഥ 9.00.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..