വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്ത് ദർശനപുണ്യമായി


• വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽനടന്ന എഴുന്നള്ളത്ത്

ചാരുംമൂട് : വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്ത് ദർശിച്ച് ആയിരങ്ങൾ പുണ്യമേറ്റുവാങ്ങി. കന്നിയിലെ ആയില്യമാണ് വെട്ടിക്കോട് ക്ഷേത്രത്തിൽ പ്രധാനമെങ്കിലും തുലാത്തിലെ ആയില്യവും അതേ ചടങ്ങുകളോടെ കൊണ്ടാടുന്നു.

ബുധനാഴ്ച വൈകീട്ട് മൂന്നിന് നാഗരാജാവിനെ നിലവറയിലേക്ക് എഴുന്നള്ളിച്ചു.

ക്ഷേത്ര കാര്യദർശികളായ നാരായണൻ നമ്പൂതിരിയും ശ്രീകുമാരൻ നമ്പൂതിരിയും ശ്രീവത്സലൻ നമ്പൂതിരിയും നേതൃത്വം നൽകി. നിലവറയിലെ പൂജകൾക്കു ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്ത് നടന്നു. രാത്രിയിൽ സർപ്പബലിക്കു ശേഷം നട അടച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..