പടനിലം വൃശ്ചിക മഹോത്സവം : മതസൗഹാർദപ്പെരുമയായിപള്ളികളുടെ സ്വീകരണം


• നൂറനാട് പടനിലം സെയ്ന്റ്‌ തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിൽ പടനിലം പരബ്രഹ്മക്ഷേത്രത്തിലെ കരകൂടൽ ഘോഷയാത്രയ്ക്കു നൽകിയ സ്വീകരണം

ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ചുള്ള കരകൂടൽ ഘോഷയാത്രയ്ക്ക് ക്രിസ്ത്യൻപള്ളികൾ നൽകിയ സ്വീകരണം നാടിന്റെ മതസൗഹാർദപ്പെരുമയായി. ആശാന്റെമുക്കിൽനിന്നുള്ള ഘോഷയാത്രയ്ക്കാണ് പടനിലം സെയ്ന്റ്‌ തോമസ് ഓർത്തഡോക്സ് പള്ളിയിലെയും പടനിലം കിടങ്ങയം ഏലിയാസ് നഗർ ഫാത്തിമാമാതാ കത്തോലിക്കാ പള്ളിയിലെയും ഭാരവാഹികൾ സ്വീകരണം നൽകിയത്.

ഫാത്തിമാമാതാ കത്തോലിക്കാ പള്ളി വികാരി ബൈജു എം. വിൻസെന്റ്, ഫാ. വിപിൻ സെബാസ്റ്റ്യൻ, കോ-ഓർഡിനേറ്റർ ബേബി ജി. ഭാഗ്യോദയം, സെക്രട്ടറി പോൾ, ഖജാൻജി റോബർട്ട് എന്നിവർ ചേർന്ന് ഘോഷയാത്രയെ ആശാന്റെമുക്കിൽ സ്വീകരിച്ചു.

പടനിലം സെയ്ന്റ്‌ തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിൽ ക്ഷേത്രഭരണസമിതി ഭാരവാഹികളെ ഇടവകവികാരി ഫാ. ഗീവർഗീസ് ജോൺ പൊന്നാടയണിയിച്ച് ആദരിച്ചു.

ക്ഷേത്രത്തിലെ വിളക്കുകൾ തെളിക്കുന്നതിനുള്ള എണ്ണ കൈമാറി. ട്രസ്റ്റി കുര്യൻ വടക്കേത്തലയ്ക്കൽ, സെക്രട്ടറി ജി. ജോയി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രഭരണസമിതി ഭാരവാഹികളായ സി.ആർ. വേണുഗോപാൽ, ജി. ഗോപൻ, എസ്. കൃഷ്ണൻകുട്ടി നായർ, ജി. ഗോകുൽ പടനിലം, എൻ. ഭദ്രൻ, മനോജ് സി. ശേഖർ തുടങ്ങിയവർ നേതൃത്വം നൽകി.

ക്ഷേത്രത്തിൽ ഇന്ന്

ഗണപതിഹവനം 6.00, അഖണ്ഡനാമജപയജ്ഞം 7.30, കഞ്ഞിസദ്യ 12.00, സേവ 6.30, കഥാപ്രസംഗം-ശിവാനി രവീന്ദ്രൻ 7.30, നൃത്തനാടകം-ചന്ദ്രകാന്ത 9.00.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..