ചാരുംമൂട് : പടനിലം ക്ഷേത്രത്തെ ഭക്തിസാന്ദ്രമാക്കി പരബ്രഹ്മ സന്നിധിയിലേക്ക് ഭക്തജനപ്രവാഹം. ക്ഷേത്രത്തിലെ അമ്പതിൽപ്പരം ഭജനക്കുടിലുകളിൽനിന്നു ശരണം വിളികളും പരബ്രഹ്മസ്തുതികളും ഉയരുന്നു. ശബരിമലയ്ക്കു പോകുന്നതിനു മാലയിടാൻ നൂറുകണക്കിനു അയ്യപ്പൻമാരാണ് ദിവസവും ക്ഷേത്രത്തിലെത്തുന്നത്.
ഉച്ചയ്ക്ക് എല്ലാദിവസവും കഞ്ഞിസദ്യയുണ്ട്. ക്ഷേത്രത്തിലെ ഭജനക്കുടിലുകളിൽ താമസിക്കുന്ന ഭക്തൻമാരടക്കമുള്ളവർ അന്നദാനത്തിൽ പങ്കെടുക്കുന്നു. കഞ്ഞിക്കൊപ്പം അസ്ത്രം, പയർ തുടങ്ങിയവയും നൽകുന്നു.
കായംകുളം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ പടനിലം ക്ഷേത്രം വഴിയാണ് പമ്പയ്ക്കു പോകുന്നത്. ബസുകളിൽ എത്തുന്ന അയ്യപ്പൻമാർക്ക് ചുക്കുകാപ്പി നൽകും. അയ്യപ്പൻമാർക്ക് വിരിവെക്കുന്നതിന് ഇടത്താവളവും ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുതിനുള്ള സൗകര്യവുമുണ്ട്.
ക്ഷേത്രത്തിൽ ഇന്ന്
ഗണപതിഹവനം 6.00, ഭാഗവതപാരായണം 8.30, കഞ്ഞിസദ്യ 12.00, ചാക്യാർകൂത്ത് 5.00, സേവ 6.30, ജപസന്ധ്യ 7.30, നാടകം-റാന്തൽ 9.00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..