• നൂറനാട്ട് പാചകവാതക സിലിൻഡറിൽനിന്നു തീപടർന്നു കത്തിയ കട്ടിൽ
ചാരുംമൂട് : പാചകവാതകം ചോർന്ന് തീപടർന്ന് ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചു. നൂറനാട് പയ്യനല്ലൂർ മുകളുവിള കിഴക്കതിൽ ദേവകിയമ്മ(78)യുടെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഏഴിന് ചായ ഇട്ടുകൊണ്ടിരിക്കുമ്പോൾ സിലിൻഡറിന്റെ റെഗുലേറ്ററിന്റെ ഭാഗത്തുനിന്ന് പാചകവാതകം ചോർന്ന് തീകത്തുകയായിരുന്നു.
ദേവകിയമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അയൽവാസികളും അടൂരിൽനിന്ന് അഗ്നിരക്ഷാ യൂണിറ്റുമെത്തി തീയണച്ചു. ഗൃഹോപകരണങ്ങളും ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയെല്ലാം കത്തിനശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..