ഓണാട്ടുകര കാർഷികോത്സവം: സ്വാഗതസംഘം ഓഫീസ് തുറന്നു


• ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : ഡിസംബർ 27 മുതൽ 31 വരെ ചാരുംമൂട്ടിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. ചാരുംമൂട് ജങ്ഷനു കിഴക്ക് പോസ്റ്റ്ഓഫീസിന് എതിർവശത്തുള്ള ഗ്രാമപൂർണിമയിലാണ് ഓഫീസിന്റെ പ്രവർത്തനം.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ ഉദ്ഘാടനം ചെയ്തു. ജി. മധുസൂദനൻ നായർ അധ്യക്ഷനായി. ചുനക്കര പരമേശ്വരൻ പിള്ള, എസ്. രാമകൃഷ്ണൻ, എസ്. ഷാജഹാൻ, എസ്. ജമാൽ, ആർ. പത്മാധരൻ നായർ, രജിമോഹൻ, ചാരുംമൂട് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

മികച്ച കർഷകരെതിരഞ്ഞെടുക്കുന്നു

ചാരുംമൂട് : ഓണാട്ടുകര കാർഷികോത്സവത്തോടനുബന്ധിച്ച് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നു. ഓണാട്ടുകര കർഷകശ്രീ, കുടുംബകർഷകശ്രീ, കുട്ടിക്കർഷകൻ എന്നീ സ്ഥാനങ്ങളിലും മികച്ച നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, സമ്മിശ്രകൃഷി എന്നീ ഇനങ്ങളിലുമാണ് മത്സരം. താത്പര്യമുള്ള കർഷകർ പേര്, വിലാസം, കൃഷിയിടത്തിന്റെ വിവരങ്ങൾ, മത്സരയിനം, ഫോൺ നമ്പർ എന്നിവകാണിച്ച് അപേക്ഷ 30-നു മുമ്പായി അയക്കണം. ഫോൺ: 9446513771.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..