• നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായിനടന്ന യുവജനസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : യുവാക്കളിൽ വർധിച്ചുവരുന്ന ലഹരിയുപയോഗത്തിനും ലഹരിമാഫിയയ്ക്കുമെതിരേ യുവജനസംഘടനകൾ ഉണർന്നുപ്രവർത്തിച്ച് ജാഗ്രത പുലർത്തേണ്ട കാലഘട്ടമാണിതെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. പറഞ്ഞു. നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികമഹോത്സവത്തിന്റെ ഭാഗമായിനടന്ന യുവജനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിയുപയോഗം നമ്മുടെ തലമുറകളെത്തന്നെ വഴിതെറ്റിക്കുകയും അതിലേറെ സാമൂഹികവിപത്തായി വളർന്നുവരുകയും ചെയ്യുകയാണ്. രാഷ്ട്രീയഭേദമെന്യേ എല്ലാ യുവജന-സാംസ്കാരിക സംഘടനകളും ഇതിനെതിരേ കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണസമിതി ജോയിന്റ് സെക്രട്ടറി ഗോകുൽ പടനിലം അധ്യക്ഷനായി. പ്രമോദ് നാരായൺ എം.എൽ.എ., സന്തോഷ് ഫോട്ടോവേൾഡ്, സി. വിനോദ്, ആർ. അനിൽകുമാർ, എം. കൃഷ്ണൻകുട്ടിപ്പിള്ള, ആർ. സന്തോഷ് കുമാർ, ജി. സുദർശനക്കുറുപ്പ്, ജെ. അനിൽ കുമാർ, ബി. ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനം
വൃശ്ചികമഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസസമ്മേളനം ബുധനാഴ്ച രാവിലെ 10-ന് പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രഭരണസമിതി ഖജാൻജി എൻ. ഭദ്രൻ അധ്യക്ഷനാകും. സൈബർലോകവും കൗമാരവും എന്ന വിഷയത്തിൽ ഡോ. റൂബിൾ രാജും പി.പി. ജയകുമാറും പ്രഭാഷണംനടത്തും.
ക്ഷേത്രത്തിൽ ഇന്ന്
ഗണപതിഹവനം 6.00, ഭാഗവതപാരായണം 7.30, കഞ്ഞിസദ്യ 12.00, കാക്കാരിശ്ശി നാടകം 7.30, നാടകം-അമ്മമനസ്സ് 9.00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..