• നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഡോ. റൂബിൾ രാജ് ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു.
തലമുറകളെ ശാക്തീകരിക്കുന്ന സാംസ്കാരിക പ്രക്രിയയാണ് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസത്തിന്റെ മൂല്യം കുട്ടികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്രഭരണസമിതി ഖജാൻജി എൻ. ഭദ്രൻ അധ്യക്ഷനായി. പി.പി. ജയകുമാർ, പി. പ്രമോദ്, ചിത്ര, പി. ശ്രീജ, എൻ. ലതിക, എൻ. രാജേഷ് കുമാർ, എം. സുധാകരൻപിള്ള, എൻ. വേണുനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.ഉത്സവത്തിന്റെ ഭാഗമായ കാർഷിക സമ്മേളനം വ്യാഴാഴ്ച വൈകീട്ട് 7.15-നു കളക്ടർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി നായർ അധ്യക്ഷനാകും. ശാസ്ത്രജ്ഞൻ ഡോ. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തും.
ക്ഷേത്രത്തിൽ ഇന്ന്
ഗണപതിഹവനം 6.00, അഖണ്ഡനാമജപയജ്ഞം 7.30, കഞ്ഞിസദ്യ 12.00, ചെണ്ടമേളം 6.00, സേവ 7.15, നാടൻപാട്ട് 9.00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..