• നൂറനാട് പടനിലം ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള പാഴൂർ തമ്പുരാന്റെ കുടിൽ
ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെത്തുന്ന ഭക്തർ കിഴക്കുഭാഗത്തു സ്ഥാപിച്ചിച്ചുള്ള പാഴൂർ തമ്പുരാന്റെ കുടിലിൽ തൊഴുത് അനുഗ്രഹം വാങ്ങുന്നു. രാജാക്കൻമാർതമ്മിൽ യുദ്ധംനടന്ന പടനിലവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ഏടുകളിലാണ് പാഴൂർ തമ്പുരാന്റെ സ്ഥാനം. അന്ന് പാഴൂർ തമ്പുരാൻ വിശ്രമിച്ചിരുന്ന കിടങ്ങയം വടക്കടത്തു കാവ് ദേവീക്ഷേത്രത്തിലാണ് അദ്ദേഹത്തിന്റെ വാളും പീഠവും സൂക്ഷിച്ചിട്ടുള്ളത്.
തുലാം 30-ന് വൈകീട്ട് വടക്കടത്തുകാവ് ക്ഷേത്രത്തിൽനിന്നു ഘോഷയാത്രയായാണ് വാളും പീഠവും പടനിലം ക്ഷേത്രത്തിലെത്തിച്ചത്. പാഴൂർമനയിലെ പിൻതലമുറക്കാരനാണ് പടനിലം ക്ഷേത്രത്തിൽ വാളും പീഠവും സമർപ്പിച്ചത്. വൃശ്ചികം 12 വരെ പാഴൂർ തമ്പുരാന്റെ കുടിലിൽ ഇവ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. ഉജ്ജ്വലമായ പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്മരണകൾ ഉണർത്തുന്ന സ്ഥലമാണ് നൂറനാട് പടനിലം. രാജാക്കൻമാരും പടയാളികളും അണിനിരന്നു യുദ്ധംനടന്ന പടനിലത്തിന് ചരിത്രത്തിൽ വലിയ സ്ഥാനമാണുള്ളത്. യുദ്ധം നീണ്ടുപോയപ്പോൾ സമാധാനകാംക്ഷികളായ നൂറനാട്ടെ കരനാഥൻമാർ പാഴൂർമനയിലെ തമ്പുരാനെ മധ്യസ്ഥനായി വരുത്തി പടവെട്ട് അവസാനിപ്പിച്ചെന്നാണ് ചരിത്രം. പടനിലം ക്ഷേത്രത്തിൽ പാഴൂർ തമ്പുരാനെ ആരാധിക്കാനുള്ള കാരണമിതാണ്. പടനിലം ക്ഷേത്രത്തിനു വടക്കുഭാഗത്തായുള്ള ചിറ പടവെട്ടിന്റെ ചരിത്രശേഷിപ്പായി നിലകൊള്ളുന്നു.
ക്ഷേത്രത്തിൽ ഇന്ന്
ഗണപതിഹവനം 6.00, അഖണ്ഡനാമജപയജ്ഞം 7.30, അന്നദാനം 12.00, കർപ്പൂര ദീപക്കാഴ്ച 6.30, നാമസങ്കീർത്തനം 7.30, നാടൻപാട്ട്-തിറയാട്ടം 9.00.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..