പടനിലം പരബ്രഹ്മക്ഷേത്രത്തിൽ കാർഷിക സമ്മേളനം


നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികമഹോത്സവത്തിന്റെ ഭാഗമായി നടന്ന കാർഷിക സമ്മേളനം ഡോ. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികമഹോത്സവത്തിന്റെ ഭാഗമായി നടന്ന കാർഷിക സമ്മേളനം കായംകുളം സി.പി.സി.ആർ.ഐ. സീനിയർ സയന്റിസ്റ്റ് ഡോ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. കാർഷികജോലി മറ്റേതു ജോലിയെക്കാളും മഹത്തരമാണെന്നും കർഷകനു സമൂഹത്തിൽ വേണ്ടത്ര മാന്യത നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻകുട്ടിനായർ അധ്യക്ഷനായി. ബി. പ്രകാശ്, കെ.എസ്. വിശ്വംഭർ, എ.എം. പ്രസാദ്, വി. അജിത്കുമാർ, ശരൺ, ബി. അശോക്‌കുമാർ, മനോജ് സി. ശേഖർ എന്നിവർ പ്രസംഗിച്ചു.

കലാസാഹിത്യ സമ്മേളനം ഉത്സവത്തിന്റെ ഭാഗമായുള്ള കലാസാഹിത്യ സമ്മേളനം ശനിയാഴ്ച വൈകീട്ട് 7.15-ന് സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ അധ്യക്ഷനാകും. ക്ഷേത്രത്തിൽ ഇന്ന് ഗണപതിഹവനം 6.00, സോപാനസംഗീതം 6.15, ഭാഗവതപാരായണം 8.30, കഞ്ഞിസദ്യ 12.00, കർപ്പൂരദീപക്കാഴ്ച 6.30, കോമഡിഷോ-താരവിളയാട്ടം 9.00.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..