ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിനു പന്ത്രണ്ടുവിളക്കോടെ തിങ്കളാഴ്ച സമാപനം. ക്ഷേത്രത്തിനു ചുറ്റുമുള്ള കൽവിളക്കുകളും ക്ഷേത്രാങ്കണവും തിങ്കളാഴ്ച സന്ധ്യയോടെ പ്രഭാപൂരിതമാകും. പരബ്രഹ്മത്തിന്റെ ദീപാരാധന കണ്ടുവണങ്ങി അനുഗ്രഹം വാങ്ങുന്നതിനായി ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിക്കും. ക്ഷേത്രവളപ്പിലെ ഭജനക്കുടിലുകളിൽ വ്രതംനോറ്റുകഴിഞ്ഞവർ പന്ത്രണ്ടുവിളക്ക് തൊഴുത് രാത്രി വീടുകളിലേക്കു മടങ്ങും.
വെള്ളിയാഴ്ച സന്ധ്യക്കു നടന്ന കർപ്പൂര ദീപക്കാഴ്ച ദർശിക്കാനും ദീപാരാധന തൊഴാനും ഭക്തജനത്തിരക്കായിരുന്നു. ഞായറാഴ്ച സന്ധ്യക്ക് പടനിലത്തെ ഡ്രൈവേഴ്സും ഓണേഴ്സും ഒരുക്കുന്ന കർപ്പൂര ദീപക്കാഴ്ചയുണ്ട്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു പൂരക്കാഴ്ചയും ട്രിപ്പിൾ തായമ്പകയും നടക്കും. ഗുരുവായൂർ ഇന്ദ്രസെൻ, കളഭരത്നം മധുരപ്പുരം കണ്ണൻ, ആനയടി അപ്പു എന്നീ ഗജവീരൻമാർ അണിനിരക്കും. കൽപ്പാത്തി ബാലകൃഷ്ണൻ, ഉദയൻ നമ്പൂതിരി, കല്ലൂർ ഉണ്ണിക്കൃഷ്ണ മാരാർ, ആഴകം അജയൻ എന്നിവർ താളവിസ്മയം തീർക്കും. 7.30-നു വൃശ്ചിക ഉത്സവ സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ അധ്യക്ഷനാകും.
ക്ഷേത്രത്തിൽ ഇന്ന്
ഗണപതിഹവനം 6.00, ഭാഗവതപാരായണം 7.30, കഞ്ഞിസദ്യ 12.00, കർപ്പൂരദീപക്കാഴ്ച 6.30, ഗാനമേള 9.00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..