ചാരുംമൂട് : ചാരുംമൂട്, നൂറനാട് പാറ, കറ്റാനം, കരിമുളയ്ക്കൽ ജങ്ഷനുകളിൽ വിതരണത്തിനായി ഇറക്കുന്ന മാതൃഭൂമിയുടെ പത്രക്കെട്ടുകൾ മോഷണംപോകുന്നു. കഴിഞ്ഞ ഒരു മാസത്തിനകം രണ്ടുതവണ ഇവിടെനിന്നു പത്രക്കെട്ടുകൾ മോഷണംപോയി.
പുലർച്ചേ നാലോടെയാണ് പത്രക്കെട്ടുകൾ ആലപ്പുഴ യൂണിറ്റിൽനിന്നു പ്രദേശത്ത് എത്തിക്കുന്നത്. ഞായറാഴ്ച പുലർച്ചേ ചാരുംമൂട്, നൂറനാട്, കറ്റാനം, കരിമുളയ്ക്കൽ ജങ്ഷനുകളിലിറക്കിയ എട്ട് പത്രക്കെട്ടുകൾ മോഷണംപോയി. പത്രമെടുക്കാൻ ഏജന്റുമാർ എത്തിയപ്പോഴേക്കും കെട്ടുകൾ മോഷണംപോയിരുന്നു. സമൂഹവിരുദ്ധർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏജന്റുമാർ നൂറനാട്, വള്ളികുന്നം പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..