ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ പന്ത്രണ്ടുവിളക്കുദർശിച്ച് ഭക്തർ പുണ്യമേറ്റുവാങ്ങി. ക്ഷേത്രത്തിൽ 12 ദിവസമായി നടന്നുവന്ന വൃശ്ചിക ഉത്സവം തിങ്കളാഴ്ച സമാപിച്ചു. വൈകീട്ടുനടന്ന പൂരക്കാഴ്ചയും ട്രിപ്പിൾ തായമ്പകയും കാണാൻ നൂറുകണക്കിനു ഭക്തർ എത്തി.
ഗുരുവായൂർ ഇന്ദ്രസെൻ, കളഭരത്നം മധുരപ്പുരം കണ്ണൻ, ആനയടി അപ്പു എന്നീ ഗജവീരൻമാർ പൂരക്കാഴ്ചയിൽ അണിനിരന്നു. കൽപ്പാത്തി ബാലകൃഷ്ണൻ, ഉദയൻ നമ്പൂതിരി, കല്ലൂർ ഉണ്ണിക്കൃഷ്ണ മാരാർ, ആഴകം അജയൻ എന്നിവർ താളവിസ്മയം തീർത്തു.
പരബ്രഹ്മസ്തുതികളും ശരണമന്ത്രങ്ങളും ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. ക്ഷേത്രത്തിലെ കൽവിളക്കുകളും ക്ഷേത്രാങ്കണവും കർപ്പൂര ദീപപ്രഭയിൽ മുങ്ങി. ക്ഷേത്രവളപ്പിലെ അമ്പതോളം കുടിലുകളിൽ വ്രതംനോറ്റ് ഭജനംപാർത്ത ഭക്തർ പന്ത്രണ്ടുവിളക്കുദർശിച്ച് വീടുകളിലേക്കു മടങ്ങി.
ശബരിമലയ്ക്കു പോകുന്നതിനായി ധാരാളം അയ്യപ്പൻമാർ ക്ഷേത്രത്തിലെത്തി മാലയിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..