സംയുക്ത തൊഴിലാളി യൂണിയനുകൾ കരിമുളയ്ക്കൽ കശുവണ്ടി ഫാക്ടറിക്കു മുന്നിൽ നടത്തിയ പണിമുടക്കു സമരം കെ. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : കെ.എസ്.സി.ഡി.സി.യുടെ കരിമുളയ്ക്കൽ കശുവണ്ടി ഫാക്ടറിക്കു മുന്നിൽ സംയുക്ത തൊഴിലാളി യൂണിയനുകൾ പണിമുടക്കുസമരം നടത്തി. യു.ടി.യു.സി., സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി. തൊഴിലാളി യൂണിയനുകളാണ് സമരം നടത്തിയത്. തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുക, തൊഴിൽദിനം കൂട്ടുക, ശമ്പള ബില്ല് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മധ്യതിരുവിതാംകൂർ കശുവണ്ടി തൊഴിലാളി യൂണിയൻ (യു.ടി.യു.സി.) ജനറൽ സെക്രട്ടറി കെ. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്നം രാധാകൃഷ്ണൻ, ദിവാകരൻ, ടി. കുട്ടപ്പൻ,യശോധരൻ, രതീഷ്കുമാർ കൈലാസം, വി. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..