• പുനർനിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്ന ഇരുമ്പുപാലം -പവർഹൗസ് റോഡ്
ചേർത്തല : ഫണ്ട് ഉണ്ടായിട്ടും ഇരുമ്പുപാലം-പവർഹൗസ് റോഡ് പുനർനിർമ്മാണം നീളുന്നു. എം.എൽ.എ. ഫണ്ടിൽനിന്ന് നാലുലക്ഷം രൂപയനുവദിച്ച് നാളുകളായിട്ടും പ്രവർത്തനം നടത്താത്തത് വ്യാപാരികളെയും റോഡരികിലെ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ്. പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്.
ഇരുമ്പുപാലത്തിന്റെ അനുബന്ധപാതയിൽ നിന്നിറങ്ങി വടക്കേ അങ്ങാടി കവലയിലേക്കെത്തുന്ന റോഡിന്റെ ഭാഗമാണ് കനാൽക്കരയിലുള്ള ഈ റോഡ്. പ്രധാനപാതയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ജനങ്ങൾ ആശ്രയിക്കുന്ന സമാന്തരപാതയാണിത്. റോഡുപൊളിച്ചിട്ടിരിക്കുന്നതിനാൽ പൊടിശല്യം രൂക്ഷമാണ്.
300 മീറ്ററോളം വരുന്ന ഭാഗത്താണ് കൂടുതൽ പ്രശ്നം. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളാണു റോഡിനോടു ചേർന്നു പ്രവർത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..