കെ.ഐ.പി. കനാൽ റോഡ് പാഴ്‌ച്ചെടികൾ കൈയടക്കി; മാലിന്യംതള്ളൽ പതിവായി


നൂറനാട് തത്തംമുന്ന- പാറ ജങ്ഷൻ കനാൽ റോഡിന്റെ വശങ്ങളിൽ പാഴ്‌ച്ചെടികൾ വളർന്നനിലയിൽ

ചാരുംമൂട് : കെ.ഐ.പി. കനാൽ റോഡ് ടാർ ചെയ്ത്‌ സഞ്ചാരയോഗ്യമാക്കിയതിനുപിന്നാലെ പാഴ്‌ച്ചെടികൾ തഴച്ചുവളർന്ന് റോഡ് മൂടിയനിലയിൽ. നൂറനാട് തത്തംമുന്ന-പാറ ജങ്ഷൻ കനാൽ റോഡാണു കാടുമൂടിയത്. ഹോട്ടലുകളിൽനിന്നുള്ള മാലിന്യങ്ങളും ഇറച്ചിമാലിന്യവും തള്ളുന്നതുമൂലം ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു. ഇതുവഴി കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ബുദ്ധിമുട്ടായി. ജനവാസ മേഖലയോടുചേർന്ന ഭാഗത്തായി മാലിന്യങ്ങൾ തള്ളുന്നതുകാരണം കുട്ടികൾ അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാകുമെന്ന ഭയമുണ്ട്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..