ചാരുംമൂട് : നൂറനാട് പടനിലം കിടങ്ങയം വടക്കടത്തുകാവ് ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 10-ന് ഉച്ചപ്പൂജ, ഉച്ചപ്പാട്ട്, വൈകീട്ട് 7.30-നു നാട്യസമർപ്പണം, 8.30-നു കളമെഴുത്തുംപാട്ടും, ഒൻപതിനു കുത്തിയോട്ടച്ചുവടും പാട്ടും.
മൂന്നിനു രാവിലെ എട്ടിനു ഭാഗവതപാരായണം, വൈകീട്ട് ഏഴിന് അൻപൊലി, എട്ടിനു ഭരതനാട്യം. നാലിനു രാത്രി എട്ടിന് ഓട്ടൻതുള്ളൽ, 9.30-നു കലാമാമാങ്കം. അഞ്ചിനു രാവിലെ 11-ന് ഉച്ചപ്പാട്ട്, രാത്രി എട്ടിനു കളമെഴുത്തുംപാട്ടും, 8.30നു ഭരതനാട്യം. ആറിനു രാവിലെ ഏഴിന് ബിംബശുദ്ധിക്രിയ,10-ന് ഉച്ചപ്പൂജ, രാത്രി എട്ടിനു കളമെഴുത്തുംപാട്ടും, 8.30-നു നൃത്തരാവ്. തൃക്കാർത്തിക ദിനമായ ഏഴിനു രാവിലെ ആറിന് ഉഷപൂജയും പന്തീരുനാഴി മഹാനിവേദ്യവും. 7.30-നു പൊങ്കാലയ്ക്ക് തന്ത്രി സി.പി.എസ്. പരമേശ്വരൻ ഭട്ടതിരി പണ്ടാര അടുപ്പിലേക്ക് ദീപം പകരും. വൈകീട്ട് നാലിനു വേലകളി, രാത്രി ഒൻപതിനു മെഗാഷോ, 12-ന് എഴുന്നള്ളത്തും വലിയ കാണിക്കയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..