• ആലപ്പുഴ ഗവ. നഴ്സിങ് കോളേജിൽ നടന്ന സൗത്ത് ഈസ്റ്റ് സോൺ സ്പോർട്സ് ഔട്ട്ഡോർ മത്സരത്തിൽനിന്ന്
അമ്പലപ്പുഴ : സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ സൗത്ത് ഈസ്റ്റ് സോൺ സ്പോർട്സ് ഔട്ട്ഡോർ മത്സരം വണ്ടാനത്ത് ആലപ്പുഴ ഗവ. നഴ്സിങ് കോളേജിൽ പുന്നപ്ര ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സോണൽ ചെയർപേഴ്സൺ രാജലക്ഷ്മി അധ്യക്ഷയായി. നഴ്സിങ് കോളേജ് വൈസ് പ്രിൻസിപ്പൽ എം.ആർ. ബീന മുഖ്യാതിഥിയായി. 18 കോളേജുകളിൽനിന്നായി ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.
വിജയികൾ: ജാവലിൻ ത്രോ ആൺ- അഭിജിത്ത് എസ്. നായർ, എം.ജി.എം. എം.എം.സി. കോഴഞ്ചേരി. മാർച്ച് പാസ്റ്റ്- സെയ്ന്റ് തോമസ് കോളേജ് ഓഫ് നഴ്സിങ്, ചെത്തിപ്പുഴ. ഷോട്ട്പുട്ട് പെൺ- അപർണാദാസ്, സെയ്ന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് നഴ്സിങ്, പരുമല. ഷോട്ട്പുട്ട് ആൺ- ഗൗതം മനോജ് എം.ജി.എം. എം.എം.സി., കോഴഞ്ചേരി. ലോങ്ജമ്പ് പെൺ- ആൻമേരി ബെൽബൽ ഐ.എൻ.ഇ. എസ്.എം.ഇ. പത്തനംതിട്ട. 100 മീറ്റർ പെൺ- ഗവ. നഴ്സിങ് കോളേജ്, ആലപ്പുഴ. 100 മീറ്റർ ആൺ- ഷാൻ ഷാജി, സെയ്ന്റ് തോമസ് കോളേജ് ഓഫ് നഴ്സിങ് കറ്റാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..