ചാരുംമൂട് : പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടാൻ നമുക്ക് കഴിയണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ ജീവനം കാർഷിക ക്ലബ്ബിന്റെയും 1989-90 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിലുള്ള വിഷരഹിത പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു അധ്യക്ഷനായി. കെ.എൻ. കൃഷ്ണകുമാർ, ബി. രാജലക്ഷ്മി, ശാന്തി സുഭാഷ്, പി.ബി. ഹരികുമാർ, കെ.എൻ. അശോക് കുമാർ, എ.കെ. ബബിത, കെ.പി. ശ്രീകുമാർ, എസ്. ഹരികുമാർ, എസ്. ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..