ആലപ്പുഴ : എ.ഐ.ടി.യു.സി. ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു ജാഥകൾ സംഘടിപ്പിക്കുന്നു. 13-നു കയ്യൂരിൽ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പതാകാജാഥ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു നയിക്കും.
14-നു വെങ്ങാന്നൂർ അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ബാനർജാഥ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ. മല്ലിക നയിക്കും. മൂന്നാറിൽ ദേശീയ സെക്രട്ടറി ടി.എം. മൂർത്തി ഉദ്ഘാടനം ചെയ്യുന്ന ഛായാചിത്രജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എം.എൽ.എ. നയിക്കും.
ശൂരനാട് രക്തസാക്ഷിമണ്ഡപത്തിൽനിന്നു കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്ന കൊടിമരജാഥ എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി വി.ബി. ബിനു നയിക്കും.
16-നു വയലാർ രക്തസാക്ഷിമണ്ഡപത്തിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്ന ദീപശിഖാജാഥ അർച്ചനാ ജിസ്മോൻ നയിക്കും. വൈകീട്ട് നാലിനു ജാഥകൾ ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനിയിൽ സംഗമിച്ച് ഇ.എം.എസ്. സ്റ്റേഡിയത്തിലേക്കു പ്രവേശിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..