തൊഴിൽമേള: 655 പേർക്കു ജോലി ലഭിച്ചു


ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആര്യാട് ഡിവിഷനിൽ ശനിയാഴ്ച സംഘടിപ്പിച്ച ഉദ്യോഗ് 2022- ജോബ് ഫെയർ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. കലവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി.

655 പേർക്കു മേളയിലൂടെ തൊഴിൽലഭിച്ചു. 61 സ്ഥാപനങ്ങളാണ് തൊഴിൽ ദാതാക്കളായി എത്തിയത്.

അഭിമുഖത്തിനുശേഷം അർഹരായവർക്കു നിയമന നടപടികൾ നടത്തുന്ന നിലയിലാണു ക്രമപ്പെടുത്തിയത്. 5437 ഉദ്യോഗാർഥികൾ ഓൺലൈനായി രജിസ്റ്റർചെയ്തിരുന്നു. കൂടാതെ 648 പേർ തത്സമയ രജിസ്‌ട്രേഷനിലൂടെയും മേളയിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..