• താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ പുസ്തകത്തണൽ പദ്ധതിയിലേക്കുള്ള അലമാരയും പുസ്തകവും പ്രിൻസിപ്പൽകെ.എൻ. അശോക് കുമാർ കൈമാറുന്നു
ചാരുംമൂട് : ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് താമരക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുസ്തകത്തണൽ പദ്ധതി തുടങ്ങി. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ അലമാരയും പുസ്തകങ്ങളും മെഡിക്കൽ ഓഫീസർ ഡോ. എൽവിനു കൈമാറി. പി.ടി.എ. പ്രസിഡന്റ് എസ്. ഹരികുമാർ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ എസ്. സിന്ധു, സരയൂദേവി, ജെ. അജിത്ത്കുമാർ, ടി.ആർ. ദീപ്തി, എസ്. അമ്പിളി, വി. ലക്ഷ്മി, വി. ആതിര എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..