ആലപ്പുഴ : എ.ഐ.ടി.യു.സി. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച പതാകാദിനമായി ആചരിക്കും. ട്രേഡ് യൂണിയൻ ഓഫീസുകളിലും തൊഴിലിടങ്ങളിലും ഫാക്ടറികൾക്കു മുന്നിലും എ.ഐ.ടി.യു.സി. അംഗങ്ങളുടെ വസതികളിലും പൊതുകേന്ദ്രങ്ങളിലും പതാക ഉയർത്തും.
വൈകുന്നേരം അഞ്ചിന് ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ ദേശീയ ജനറൽ സെക്രട്ടറി അമർ ജിത്ത് കൗർ പതാക ഉയർത്തും.
സമ്മേളനത്തിന്റെ ഭാഗമായി 10-ന് മൂന്നുമണിക്ക് എടത്വാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാർ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കിസാൻസഭ ജില്ലാ സെക്രട്ടറി ആർ. സുഖലാൽ വിഷയം അവതരിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..