ആലപ്പുഴ : എസ്.ഡി. കോളേജിൽ തിങ്കളാഴ്ച നടത്താനിരുന്ന യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി. സംഘർഷസാധ്യത കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞദിവസം എസ്.എഫ്.ഐ.-എ.ഐ.എസ്.എഫ്. പ്രവർത്തകർ കോളേജിൽ ഏറ്റുമുട്ടിയിരുന്നു. വിദ്യാർഥിനികളടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു.
കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് പോലീസ് സംരക്ഷണയിൽ തിങ്കളാഴ്ച നടത്താനിരുന്നതാണെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. എസ്.എഫ്.ഐ.-എ.ഐ.എസ്.എഫ്. സഖ്യം ഇവിടെ വെവ്വേറെയാണ് മത്സരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എസ്.ഡി. കോളേജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള മറ്റുകോളേജുകളിൽ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കും.
തോൽവി ഭയന്നുള്ള തീരുമാനമെന്ന് കെ.എസ്.യു.
എസ്.ഡി. കോളജിൽ തിങ്കളാഴ്ച നടത്താനിരുന്ന യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് എസ്.എഫ്.ഐ. പാനലിന്റെ പരാജയഭീതി മൂലമാണെന്ന് കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി അനന്തനാരായണൻ ആരോപിച്ചു.
കലാലയങ്ങളിൽ കെ.എസ്.യു.വിനുലഭിച്ച വലിയ മുന്നേറ്റം ഭയന്നാണ് ഇടതുപക്ഷ അധ്യാപക സംഘടനകളും എസ്.എഫ്.ഐ.യും തിരഞ്ഞെടുപ്പ് മാറ്റിവെക്കുവാനുള്ള തീരുമാനമെടുപ്പിച്ചതെന്നും കെ.എസ്.യു. ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..