ചാരുംമൂട് : എൻ.എസ്.എസ്. പന്തളം യൂണിയന്റെ വിദ്യാഭ്യാസ സഹായധന വിതരണവും പ്രതിഭാസംഗമവും നടന്നു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടി വിജയിച്ച വിദ്യാർഥികൾ, യൂണിവേഴ്സിറ്റി തലത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു.
യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണപിള്ള അധ്യക്ഷനായി.
കെ.കെ. പദ്മകുമാർ, എ.കെ. വിജയൻ, ജയചന്ദ്രൻപിള്ള, സി.ആർ. ചന്ദ്രൻ, ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ, ശ്രീധരൻപിള്ള, ആർ. ഹരിശങ്കർ, ജി. ശങ്കരൻനായർ, സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..