• കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ മാവേലിക്കര താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ മാവേലിക്കര താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലെ ആശങ്ക അകറ്റണമെന്നും സ്കൂൾ സമയമാറ്റം ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ആർ. താജുദ്ദീൻ മൗലവി അധ്യക്ഷനായി. മുണ്ടക്കയം ഹുസൈൻ മൗലവി, നൗഷാദ് മാങ്കാംകുഴി, കാസിം മൗലവി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: നൗഷാദ് മാങ്കാംകുഴി, വി.എം. മുസ്തഫ റാവുത്തർ (രക്ഷാ.), സജീവ് ഖാൻ താമരക്കുളം (പ്രസി.), എ.ആർ. താജുദ്ദീൻ മൗലവി (വർക്കിങ് പ്രസി.), ചാരുംമൂട് സാദത്ത്, അഹമ്മദ് കുഞ്ഞ്, മുഹമ്മദ് നജീബ്, അബ്ദുൽ സമദ് (വൈസ് പ്രസി.), ഇ. അബ്ദുൽ ലത്തീഫ് (ജനറൽ സെക്ര.), നെജ്മുദ്ദീൻ നൈസാം ഖാൻ, ഷംസുദ്ദീൻ കണ്ണനാകുഴി, മുസ്തഫ ചുനക്കര (സെക്ര.), ഹുസൈൻ രാമഞ്ചിറ (ട്രഷ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..