• വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്രാജു അപ്സരയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയ്ക്ക് ചാരുംമൂട്ടിൽ സ്വീകരണം നൽകി. വ്യാപാരികളുടെ കുടുംബസംഗമവും നടന്നു.
പേരൂർകാരാഴ്മ 270-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗവും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റും പാലൂത്തറ ഒരുമ റസിഡൻറ്സ് അസോസിയേഷനും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. പാലമൂട്ടിൽനിന്നു സമ്മളന സ്ഥലത്തേക്ക് ഘോഷയാത്ര നടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനായി. കുടുംബസംഗമം ഉദ്ഘാടനം പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിച്ചു.
മുൻ എം.എൽ.എ. കെ.കെ. ഷാജു, സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. ഷാജഹാൻ, ജില്ലാ ജനറൽ സെക്രട്ടറി സബിൽരാജ്, ജില്ലാ സെക്രട്ടറി ജി. മണിക്കുട്ടൻ, ചാരുംമൂട് യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, വൈസ് പ്രസിഡന്റ് മണിക്കുട്ടൻ ഇ ഷോപ്പി, ഖജാൻജി എബ്രഹാം പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..