ആലപ്പുഴ : ജില്ലാ ആസ്ഥാനങ്ങളിൽ മാത്രം സ്റ്റോപ്പുള്ള കെ.എസ്.ആർ.ടി.സി.യുടെ അതിവേഗ സർവീസായ ‘മിന്നൽ’ സ്റ്റോപ്പില്ലാത്തിടത്തു നിർത്തിയത് വാക്കേറ്റത്തിനിടയാക്കി. കെ.എസ്.ആർ.ടി.സി. ജീവനക്കാരനു വേണ്ടിയാണ് സ്റ്റോപ്പില്ലാത്തിടത്തു നിർത്തിയത്. ഏതു രാത്രിയിലും സ്റ്റോപ്പുള്ളിടത്തേ മിന്നൽ നിർത്താറുള്ളൂ.
ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് മാത്രമുള്ളതുകൊണ്ട് ദീർഘദൂരയാത്രക്കാർക്ക് ഏറെ താത്പര്യമുള്ളതാണ് ഈ സർവീസ്. എന്നാൽ, കഴിഞ്ഞദിവസം ബസ് കായംകുളത്തു നിർത്തിയതാണ് തർക്കത്തിനിടയാക്കിയത്.
കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ബസ്. ഇതു യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കത്തിനിടയാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..