കൊച്ചി : ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ടാക്സി സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അപേക്ഷ ലഭിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർക്ക് ഹൈക്കോടതി നിർദേശം നൽകി. പ്രീ പെയ്ഡ് ടാക്സി സർവീസ് നടത്താൻ അനുമതി ആവശ്യപ്പെട്ട് ഉടൻ കത്ത് നൽകാൻ ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തീർഥാടകർക്ക് കുടിവെള്ളം ഉറപ്പാക്കാൻ ആവശ്യത്തിന് വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുന്നതിൽ വിശദീകരണത്തിന് െഡപ്യൂട്ടി സോളിസിറ്റർ ജനറൽ രണ്ടു ദിവസത്തെ സമയം തേടി.
ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..