ആലപ്പുഴ : യുവജനക്ഷേമബോർഡും ജില്ലാപ്പഞ്ചായത്തും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം എട്ടുമുതൽ 11 വരെ ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ നടക്കും. കലവൂർ എൽ.എസ്.എച്ച്. ഗ്രൗണ്ട്, ആര്യക്കര എ.ബി. വിലാസം സ്കൂൾ, മണ്ണഞ്ചേരി സ്കൂൾ ഗ്രൗണ്ട്, ആര്യാട് പഞ്ചായത്ത് ഗ്രൗണ്ട്, പ്രീതികുളങ്ങര സ്കൂൾ ഗ്രൗണ്ട്, കണിച്ചുകുളങ്ങര ശ്രീസായി നീന്തൽക്കുളം എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങൾ.
കലാമത്സരങ്ങൾ 10, 11 തീയതികളിൽ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവും പത്രസമ്മേളനത്തിൽ അറിയിച്ചു. കായികമത്സരങ്ങളുടെ ഉദ്ഘാടനം എട്ടിനു കളക്ടർ വി.ആർ. കൃഷ്ണതേജ കലവൂർ എൽ.എസ്.എച്ച്. ഗ്രൗണ്ടിൽ നിർവഹിക്കും. ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം 10-നു വൈകുന്നേരം മൂന്നിനു മന്ത്രി പി. പ്രസാദ് നിർവഹിക്കും.
11-നു വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. സമ്മാനദാനം നടത്തും.
കലാ-കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബുകൾക്ക് ഒന്നാം സമ്മാനമായി 25,000 രൂപ ലഭിക്കും. 15,000 രൂപ രണ്ടാമതെത്തുന്ന ക്ലബ്ബിനും 10,000 രൂപ മൂന്നാമതെത്തുന്ന ക്ലബ്ബിനും നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..