ആലപ്പുഴ : സെർവർ തകരാറിനെത്തുടർന്ന് ട്രഷറികളിൽ പെൻഷൻവിതരണം തടസ്സപ്പെടുന്നത് പെൻഷൻകാരെ വലയ്ക്കുന്നു. മാസാദ്യം പെൻഷൻ വാങ്ങാൻ ട്രഷറിയിലെത്തിയവരാണ് കുടുങ്ങിയത്.
തിങ്കളാഴ്ച രാവിലെമുതൽ വൈകുന്നേരംവരെ കാത്തിരുന്നിട്ടും വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ചൊവ്വാഴ്ചയാകട്ടെ ഉച്ചവരെ കാത്തിരുന്നശേഷമാണ് പെൻഷൻ കിട്ടിയത്.
മാസാദ്യം ട്രഷറികളിൽ നല്ല തിരക്കാണ്. ഇതിനിടെ സെർവർ തകരാറാകുന്നതോടെ കൂടുതൽ സമയം കാത്തുനിൽക്കേണ്ടിവരുന്നുണ്ടെന്ന് പെൻഷൻകാർ പറഞ്ഞു. സെർവർ തകരാറിലായാൽ അതറിയിക്കാനുള്ള സംവിധാനവുമില്ല.
ശാരീരികാസ്വാസ്ഥ്യങ്ങൾക്കിടയിലും പെൻഷൻ കൈപ്പറ്റാനെത്തുമ്പോൾ സെർവർ തകരാർ എന്നുപറഞ്ഞു മടങ്ങേണ്ടിവരുകയാണെന്ന് ആളുകൾ പരാതിപ്പെടുന്നു.
പ്രതിഷേധിച്ചു
രണ്ടുദിവസമായി സർവീസ് പെൻഷൻകാരുടെ പെൻഷൻവിതരണം മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ അധ്യക്ഷനായി. ആർ. കുമാരദാസ്, സി.വി. ഗോപി, കെ.ജി. സാനന്ദൻ, ബി. പ്രസന്നകുമാർ, കണിശ്ശേരി മുരളി, സി. വിജയൻ, എ. മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..