• വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ : വൃശ്ചികവേലിയേറ്റത്തിന്റെ ഫലമായുണ്ടായ വെള്ളക്കയറ്റത്തിൽ ലോവർ കുട്ടനാട്, സെൻട്രൽ കുട്ടനാട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയിൽ സാമ്പത്തികസഹായം നൽകണമെന്നാവശ്യപ്പെട്ട് കേരള നെൽ-നാളികേര കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.
കർഷക ഫെഡറേഷൻ വർക്കിങ് പ്രസിഡൻറ് ആൻറണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജോർജ് കാരാച്ചിറ മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് ആമുഖപ്രഭാഷണം നടത്തി. എം.ഇ. ഉത്തമക്കുറുപ്പ്, ഹക്കിം മുഹമ്മദ് രാജാ, ഇ. ഷാബ്ദീൻ, ജോ നെടുങ്ങാട്, തോമസ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..