ആലപ്പുഴ : ജനനത്തീയതി സംബന്ധിച്ച പരാതികൾ സർവീസിലുള്ള സമയത്തുതന്നെ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആശ്രിതനിയമനംവഴി ജല അതോറിറ്റിയിൽ ജോലി ലഭിച്ചെങ്കിലും ജനനത്തീയതിയിൽ ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചെന്ന പരാതി തീർപ്പാക്കിയാണ് കമ്മിഷനംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടത്.
തന്റെ ജനനത്തീയതി 1962 ഡിസംബർ 13 ആണെന്നും എന്നാൽ, 1951 മേയ് നാല് എന്നാണ് രേഖപ്പെടുത്തിയതെന്നും പരാതിക്കാരിയായ ആറാട്ടുവഴി സ്വദേശിനി വിശ്വമ്മ കമ്മിഷനെ അറിയിച്ചു. ഭർത്താവ് മരിച്ച ജോലിയാണു ലഭിച്ചത്. 26 വർഷം സർവീസ് ലഭിക്കേണ്ട തനിക്ക് 13 വർഷം മാത്രമാണു ലഭിച്ചത്. ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറിൽനിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ സ്കൂൾ രജിസ്റ്ററിലെ തീയതിയാണ് സർവീസ് ബുക്കിൽ രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതുസംബന്ധിച്ച് യാതൊരു പരാതി ലഭിച്ചിട്ടില്ലെന്ന് ജല അതോറിറ്റി കമ്മിഷനെ അറിയിച്ചു.
സിറ്റിങ് ഇന്ന്
: മനുഷ്യാവകാശ കമ്മിഷനംഗം വി.കെ. ബീനാകുമാരി ബുധനാഴ്ച രാവിലെ 10.30-ന് ആലപ്പുഴ സർക്കാർ ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..