ലഹരിക്കെതിരേ കരുതൽ: ഗോളടിച്ച് കളക്ടർ


Caption

ആലപ്പുഴ : ആലപ്പുഴയെ സമ്പൂർണ ലഹരിവിമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ‘സേ നോ ടു ഡ്രഗ്സ്’ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഗോളടിച്ച് കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനംചെയ്തു.

ജില്ലയിലെ പ്രധാന പൊതുവിടങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയടക്കം 12 ആരോഗ്യ ബ്ലോക്കുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഗോൾ ചലഞ്ച് സംഘടിപ്പിക്കും.

സബ് കളക്ടർ സൂരജ് ഷാജി, ഡോ. ജമുനാ വർഗീസ്, ഡോ.ആർ. രാധാകൃഷ്ണൻ, ഡോ. കെ. ദീപ്തി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷാജി, ഡോ. ഡീവർ പ്രഹ്ളാദ് തുടങ്ങിയവരും കാമ്പയിന്റെ ഭാഗമായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..