അമ്പലപ്പുഴ : തകഴി ലെവൽ ക്രോസ്സിലെ ഗേറ്റ് വാഹനമിടിച്ചു തകർന്നതിനെത്തുടർന്ന് അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗത തടസ്സം. ചൊവ്വാഴ്ച രാത്രി 9.45-നായിരുന്നു സംഭവം.
തീവണ്ടി കടത്തിവിടാൻ ഗേറ്റ് അടയ്ക്കുന്നതിനിടെ കടന്നുപോയ ട്രക്കാണ് അപകടം ഉണ്ടാക്കിയത്. കിഴക്കേഗേറ്റ് വളഞ്ഞുപോയതിനെത്തുടർന്ന് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായി. ഇതോടെ സിഗ്നൽ കിട്ടാതെ അൽപ്പനേരം തീവണ്ടി തകഴി സ്റ്റേഷനിൽ നിർത്തിയിട്ടു. ഏറെ പണിപ്പെട്ട് ഗേറ്റ് ലോക്ക് ചെയ്താണ് തീവണ്ടി കടത്തിവിട്ടത്.
താഴ്ത്തിയ ഗേറ്റ് ഉയർത്താനാകാത്തതോടെ ഇരുവശവും വാഹനങ്ങൾ നിറഞ്ഞു. ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ തിരക്ക് ഏറിയ സമയത്തായിരുന്നു സംഭവം. ചില വാഹനങ്ങൾ പടഹാരം റോഡുവഴി തിരിഞ്ഞുപോയി. രാത്രിയോടെ ആലപ്പുഴയിൽനിന്ന് ജോലിക്കാരെത്തി ഗേറ്റിന്റെ തകരാർ പരിഹരിക്കാൻ ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..