വഴിയോരക്കച്ചവടം; അമ്പലപ്പുഴയിൽ വ്യാപാരികളുടെ പ്രതിഷേധം


Caption

അമ്പലപ്പുഴ : വഴിയോരക്കച്ചവടത്തിനെതിരേ നടപടിസ്വീകരിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ തെക്ക്, വടക്ക് ഗ്രാമപ്പഞ്ചായത്തുകൾക്കുമുന്നിൽ വ്യാപാരികളുടെ സമരം. ജി.എസ്.ടി.യും ഭീമമായ കടവാടകയും പഞ്ചായത്ത് ലൈസൻസും തൊഴിൽനികുതിയും നൽകി കച്ചവടംചെയ്യുന്ന ചെറുകിടവ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നതരത്തിലാണു വാഹനങ്ങളിൽ വഴിയോരക്കച്ചവടം അമ്പലപ്പുഴയിൽ തഴച്ചുവളരുന്നതെന്നു പ്രതിഷേധക്കാർ ആരോപിച്ചു.

കേരള വ്യാപാരിവ്യവസായി ഏകോപനസമിതി അമ്പലപ്പുഴ ടൗൺ, ക്ഷേത്രം യൂണിറ്റുകളുടെ നേതൃത്വത്തിലാണു രാവിലെ 11 വരെ കടകളടച്ച് അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് സജു പാർഥസാരഥി ഉദ്ഘാടനം ചെയ്തു. ടൗൺ യൂണിറ്റ് പ്രസിഡന്റ് എൻ. മോഹൻദാസ് അധ്യക്ഷനായി. തോമസ് കണ്ടഞ്ചേരി, മുജീബ് റഹ്‌മാൻ പല്ലന, അഹമ്മദ്, മനു സോപാനം, മനോജ് എവർഫ്രഷ്, ബഷീർ തട്ടാപറമ്പ്, ദിനേശ്കുമാർ, മുസ്തഫ ബ്രദേഴ്‌സ് തുടങ്ങിയവർ പ്രസംഗിച്ചു.

ഏകോപനസമിതി വളഞ്ഞവഴി യൂണിറ്റ് അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വീയെസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് പ്ലാമൂട്ടിൽ അധ്യക്ഷനായി. മംഗളാനന്ദൻ പുലരി, ഇബ്രാഹിംകുട്ടി വിളക്കേഴം, ലാലിച്ചൻ കഞ്ഞിപ്പാടം, ഹാരീസ്, ഫൈസൽസേട്ട്, സലാം, ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..