മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു;നൂറനാട് ഫയർ സ്റ്റേഷൻ തുടങ്ങാൻ നടപടി


ആലപ്പുഴ : നൂറനാട് കേന്ദ്രമാക്കി ഫയർ സ്റ്റേഷൻ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഫയർ ആൻഡ്‌ റസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. നൂറനാട്ട് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണു നടപടി.

നൂറനാട് ഫയർ സ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് സാധ്യതാ റിപ്പോർട്ട് ആലപ്പുഴ ജില്ലാ ഫയർ ഓഫീസിൽനിന്നു ലഭ്യമായതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാരിൽനിന്ന്‌ ഉത്തരവു ലഭിച്ചശേഷം സ്ഥലവും കെട്ടിടവും ലഭ്യമാക്കി ഭരണാനുമതിക്കായി സർക്കാരിന് സമർപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പടനിലം സ്വദേശി വി. ഷാജി സമർപ്പിച്ച പരാതിയിലാണു നടപടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..