സ്കൂൾവിദ്യാർഥികൾക്ക് റോട്ടറി കണ്ണടകൾ നൽകി


വിദ്യാർഥികൾക്കായി റോട്ടറി ക്ലബ്ബ്‌ ഓഫ് ആലപ്പി ഈസ്റ്റ് നടത്തിയ കണ്ണടവിതരണം

ആലപ്പുഴ : കാഴ്ചക്കുറവുള്ള കുട്ടികൾക്ക് റോട്ടറി ക്ലബ്ബ്‌ ഓഫ് ആലപ്പി ഈസ്റ്റ് കണ്ണടകൾ നൽകി. ആലപ്പുഴയിലെ 12 സ്കൂളുകളിൽനിന്ന് 3300 കുട്ടികളുടെ കണ്ണു പരിശോധിച്ചപ്പോൾ 300 കുട്ടികൾക്ക് കാഴ്ചക്കുറവു കണ്ടെത്തി. അതിൽ 73 കുട്ടികൾക്കാണ് കണ്ണട നൽകിയതെന്ന് പ്രസിഡന്റ്‌ ഗോപാൽ ഗിരീശൻ അറിയിച്ചു.

എസ്.ഡി.വി.സ്കൂളിൽ നടന്ന കണ്ണടവിതരണം അസി. ഗവർണർ കെ.ജി. ഗിരീശൻ, അമൃതം ഡിസ്ട്രിക്ട് സെക്രട്ടറി അനിതാ ഗോപകുമാർ, റോട്ടറി ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ബേബി കുമാരൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..