അങ്കണവാടി ജീവനക്കാരെ അവഗണിക്കുന്നു- എംപ്ളോയീസ് ഫെഡറേഷൻ


ആലപ്പുഴ : അങ്കണവാടി ജീവനക്കാരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയാണെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ളോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റി ആരോപിച്ചു.

ഇ.എസ്.ഐ.യിൽ ഉൾപ്പെടുത്താമെന്ന് അഞ്ചുവർഷം മുമ്പ് പ്രധാനമന്ത്രി ‘മൻ കീ ബാത്തി’ൽ വാഗ്ദാനം നൽകി. 1,000 രൂപയുടെ അലവൻസ് വർധനയാണ് മുഖ്യമന്ത്രി 2021-ലെ ബജറ്റിൽ പ്രഖ്യാപിച്ചത്. രണ്ടും നടപ്പായില്ല. വർക്കറുടെ ഓണറേറിയം 12,000 രൂപയും ഹെൽപ്പറുടേത് 8,000 രൂപയുമാണ്. അതും പല ഗഡുക്കളായി. ക്ഷേമനിധിവിഹിതം അടയ്ക്കുന്നതിനു രേഖയില്ല. സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി അരലക്ഷം ജീവനക്കാർ ഒപ്പിട്ട ഭീമഹർജി രാഷ്ട്രപതിക്ക് ജനുവരിയിൽ നൽകുമെന്ന് ജില്ലാ പ്രസിഡന്റ് സി.കെ. വിജയകുമാർ, ജനറൽ സെക്രട്ടറി വി.എ. ഐഡാമ്മ, ബി. കമലമ്മ എന്നിവരറിയിച്ചു.

പ്രക്ഷോഭങ്ങൾക്കു മുന്നോടിയായി ജില്ലാ കൺവെൻഷൻ ശനിയാഴ്ച ആലപ്പുഴ നഗരചത്വരത്തിൽ നടക്കും. 10-നു രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..